ദേശീയ വിരവിമുക്ത ദിനം; പാലക്കാട് ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
പാലക്കാട്: 'വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ' എന്ന സന്ദേശമുണർത്തി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കെ. ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1 മുതൽ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുളള ആൽബൻഡസോൾ ഗുളിക നൽകുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു.
വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാലയങ്ങളിൽ നിന്നും, വിദ്യാലയങ്ങളിൽ പോകാത്ത 1 മുതൽ 19 വയസ്സ് വരെയുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നുമാണ് ഗുളിക വിതരണം ചെയ്തത്. അങ്കണവാടികളിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് തൊട്ടടുത്തുള്ള അങ്കണവാടി, ആരോഗ്യ സ്ഥാപനങ്ങൾ വഴിയും ഗുളിക നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ ജനുവരി 6ന് ഗുളിക സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ജനുവരി 12നും ഗുളിക വിതരണം ചെയ്യും. പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ എ.കെ അനിത വിഷയാവതരണം നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. റോഷ് ടി.വി, മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ശശികുമാർ ,മണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ നിയാസ്, പാലക്കാട് ഐ.സി.ഡി. എസ് ശിശു വികസന പ്രൊജക്ട് ഓഫീസർ നസീമ, സ്കൂൾ 'പ്രധാന അധ്യാപിക അനിത.ടി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുരേന്ദ്രൻ വി, ഡെപ്യൂട്ടി ജില്ല എഡ്യുക്കേഷൻ മീഡിയ ഓഫീസർ രജിത. പി.പി, ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്‌സ് രമ. ടി.പി, കോങ്ങാട് ഹെൽത്ത് സൂപ്പർവൈസർ, സിസിമോൻതോമസ് തുടങ്ങിയവർ സംസാരിച്ചു. മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും പത്തിരിപ്പാല ജി.വി.എച്ച് .എസ് എസിലെ അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
