തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു
മലപ്പുറം മുന്‍സിപ്പല്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജിതേഷ് ജി അനില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ കൗണ്‍സിലര്‍മാരായ കെ. യമുന, സബ്ന അവൂഞ്ഞിപ്പുറത്ത്, മുന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ഹക്കീം, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസത്പ്രസാദ്, നഗരസഭ സെക്രട്ടറി കെ. സുധീര്‍, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ് സ്റ്റാഫ് കെ. മൊയ്തീന്‍ കുട്ടി, അധ്യാപകരായ ജെയിംസ് മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി. അജിതകുമാരി, വി. ഹേമലത, ഐ.സി. സലീന, പ്രേരക് കെ. റസീന, ക്ലാസ് ലീഡര്‍മാരായ പി.വി. ഹിദായത്തുള്ള, സി. ഫിറോസ്, അമീര്‍ഖാന്‍, തന്‍സീലുറഹ്‌മാന്‍, മര്‍വഫാരിഷ്, എന്‍.കെ. ഹസീന, പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.
