logo
AD
AD

ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ആഹ്വാനമാണ് ജനം കേട്ടതെന്ന്‌ മരക്കാർ മാരായമംഗലം

കൊപ്പം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന മുസ്‌ലിം ലീഗിന്റെ ആഹ്വാനമാണ് ജനം കേട്ടതെന്ന്‌ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം. രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് പറയുന്നത് കേൾക്കാനാണ് ജനങ്ങൾക്ക് ഇഷ്ടം. ചരിത്രം അങ്ങനെയാണ്. സങ്കീർണമായ വിഷയങ്ങളിൽ ലീഗ് എന്ത് പറയുന്നു എന്ന് എല്ലാവരും കാതോർക്കും. അതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. എല്ലാവർക്കും ലീഗ് ആഹ്വാനം സ്വീകര്യമാണ്. ആ സ്വീകാര്യതയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്.

രാഷ്ട്രീയം പറയാൻ സമുദായവും സമൂഹവും ആഗ്രഹിക്കുന്നത് ലീഗിലൂടെയാണ്. അത് കൊണ്ടാണ് പലരുടെയും അവ്യക്തവും അങ്കലാപ്പുളവാക്കുന്നതുമായ രാഷ്ട്രീയ അഭിപ്രായങ്ങളെ ജനം പുച്ഛിച്ചു തള്ളിയതെന്നും മാരായമംഗലം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ കൊപ്പം മേഖല പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇ മുസ്തഫ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം എ സമദ്, ജില്ലാ വൈസ് പ്രസിഡന്റ് പി ടി മുഹമ്മദ്‌ മാസ്റ്റർ, സെക്രട്ടറിമാരായ വി എം മുഹമ്മദാലി, സി എ സാജിത്, മണ്ഡലം സെക്രടറി അഡ്വ. മുഹമ്മദാലി മാറ്റാംതടം, ട്രഷറർ കെ കെ എം ശരീഫ്, വി ഹുസ്സൈൻകുട്ടി, ടി കുഞ്ഞാപ്പ ഹാജി, കെ എം മുഹമ്മദ്‌, കൊളക്കാട്ടിൽ കുഞ്ഞാപ്പു, അലി കുന്നുമ്മൽ, മുസ്തഫ പോക്കുപ്പടി, കെ പി മുഹമ്മദാലി നെടുങ്ങോട്ടൂർ, റിയാസ് തിയ്യാട്ടിൽ, സി പി മുസ്തഫ സംസാരിച്ചു. കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, കുലുക്കല്ലൂർ പഞ്ചായത്തുകളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് പങ്കെടുത്തത്.

latest News