logo
AD
AD

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

പരുതൂർ ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട വെസ്റ്റ് ഗവ. ഹൈസ്കൂളിന് നൽകിയ ബസ്സിന്റെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ്സ് വാങ്ങി നൽകിയത്.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നിഷ വിജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അലി ഇക്ബാൽ,സ്ഥിര സമിതി അധ്യക്ഷ ടി രമണി,വാർഡ് മെമ്പർ എൻ എം അനൂപ് ,പിടിഎ പ്രസിഡൻ്റ് അബ്ദുൾ നാസർ, ഹെഡ്മിസ്ട്രസ് ഗീതാ തങ്കം തുടങ്ങിയവർ പങ്കെടുത്തു.

latest News