എസ്.ഐ.ആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു
മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍ രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യര്‍ഥിച്ചു.
ബി.എല്‍.ഒ.മാരുടെയും ബി.എല്‍.എ.മാരുടെയും സംയുക്ത യോഗം വിളിച്ച് പട്ടികയിൽ ക്രമക്കേടുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ബി.എല്‍.ഒമാരുടെ സൂപ്പര്‍വൈസിങ് ചുമതലയുള്ള വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും യോഗം നടക്കുക.
ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ. സനീറ, വി.ടി. ഘോളി, സ്വാതി ചന്ദ്രമോഹന്‍, കെ. ലത തുടങ്ങിയവരും പങ്കെടുത്തു.
