logo
AD
AD

പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ഇ സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ പ്രൊബേഷന്‍ സംവിധാനത്തിന്റെ നിയമ സാധ്യതകള്‍, പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958, പ്രൊബേഷന്‍ സംവിധാനത്തിന്റെ വിവിധ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ വിജയ, വി രഞ്ജിത്ത് കൃഷ്ണ, പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ് വരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എം മിഥുല, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ദേവിക ലാല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി രാഗപ്രിയ, ജില്ലാ പ്രൊബേഷന്‍ അസിസ്റ്റന്റ് നീതു പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ. കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളേജ് എലവഞ്ചേരി, നെഹ്‌റു ലോ കോളേജ് ലക്കിടി, അല്‍-അമീന്‍ ലോ കോളേജ് ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിയമ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

latest News