ആദ്യകാല ഫുട്ബോൾതാരത്തെ ആദരിച്ചു

കൂറ്റനാട് : ചാലിശ്ശേരിയിലെ ഫുട്ബോൾതാരവും സംഘാടകനുമായിരുന്ന സ്റ്റീഫൻ ചാലിശ്ശേരിയെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ജനമൈത്രി എസ്.ഐ. ഹംസ ഉദ്ഘാടനംചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ എ. ശ്രീകുമാർ, അധ്യക്ഷനായി. സി.പി.ഒ.മാരായ കെ. സുനിൽകുമാർ, ടി. ചന്ദ്രൻ, എൻ. സുരേഷ്‌കുമാർ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.