ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്: മത്സരിക്കാൻ മുഹമ്മദ് മുഹസിനും
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാൻ നാളെ വോട്ടെടുപ്പ്. എൽ.ഡി.എഫിൽനിന്ന് മു ഹമ്മദ് മുഹസിൻ പത്രിക നൽകിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. പട്ടാമ്പി എം.എൽ.എ.യായ മുഹസിൻ സി.പി.ഐ. പ്രതിനിധിയാണ്. ഷാനിമോൾ ഉസ്മാനാണ് യു.ഡി.എഫ്. സ്ഥാനാർഥി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്നാണ് ബി.ജെ.പി. തീരുമാനം.
