logo
AD
AD

മലപ്പുറം എസ്.പി.യായി ആർ. വിശ്വനാഥ് ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് ചുമതലയേറ്റു. എസ്.പി. ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ എസ്.പി. എസ്. ശശിധരനിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ശശിധരൻ വിജിലൻസ് എറണാകുളം റെയ്ഞ്ച് എസ്.പി.യായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് വിശ്വനാഥ് എത്തുന്നത്.

തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായിരുന്ന വിശ്വനാഥ് ആലുവ സ്വദേശിയാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരേ പി.വി. അൻവർ എം.എൽ.എ. ആരോപണങ്ങൾ ഉന്നയിക്കുകയും ആഭ്യന്തര വകുപ്പിനു പരാതി നൽകുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ജില്ലയിലെ എട്ട് ഡിവൈ.എസ്.പി.മാർക്കും സ്ഥലം മാറ്റമുണ്ടായത്.

latest News