യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വേ ക്രോസ് അടച്ചിടും
വല്ലപ്പുഴ - കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 11ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പട്ടാമ്പി - ചെര്‍പ്പുളശ്ശേരി റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ പട്ടാമ്പി-യാറം-മുളയങ്കാവ്-ചെര്‍പ്പുളശ്ശേരി വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വാടാനാംകുറിശ്ശി-വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വല്ലപ്പുഴ - പൊയിലൂര്‍ റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ വല്ലപ്പുഴ-ചൂരക്കോട്-പൊയ്ലൂര്‍ വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.