ചാലിശ്ശേരി തണത്തറ പാലം - ഞാങ്ങാട്ടിരി സംസ്ഥാന പാത നവീകരണത്തിന് ഭരണാനുമതി

തൃത്താലയിലെ ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി ഞാങ്ങാട്ടിരി വരെയുള്ള സംസ്ഥാന പാതയുടെ നവീകരണത്തിന് ഭരണാനുമതിയായതായി മന്ത്രിയും തൃത്താല എം.എൽ.എ.യുമായ എം.ബി രാജേഷ് അറിയിച്ചു. നവീകരണത്തിന് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നേരത്തേ 56.24 കോടി രൂപ അനുവദിച്ചിരുന്നു. സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ, എന്നിങ്ങനെ വിവിധ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.