മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: മലപ്പുറം ജില്ലാതല ശില്‍പശാല നടത്തി
മലപ്പുറം: മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിന ശില്‍പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. മഴക്കാല സമയത്ത് വ്യാപിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
