logo
AD
AD

പാലക്കാട് ജില്ലയിലെ പ്രഥമ വഫിയ്യ ആർട്സ് കോളേജ് പട്ടാമ്പിയിൽ

കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (CIC) യോട് അഫ്ലിയേറ്റ് ചെയ്ത പാലക്കാട് ജില്ലയിലെ പ്രഥമ വഫിയ്യ ആർട്സ് കോളേജ് കൊടലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്ക് മതവും ഭൗതികവും സമന്വയിപ്പിച്ച് നൽകുന്നു എന്ന ശ്രേഷ്ഠ വിദ്യാഭ്യാസ പദ്ധതിയാണ് വഫിയ്യ ആർട്സ്. ഭൗതിക വിദ്യാഭ്യാസത്തിന് ആപേക്ഷിക ഊന്നൽ നൽകുന്ന കരിക്കുലം പാരമ്പര്യ മത ഗ്രന്ഥങ്ങളും ഉൾകൊള്ളുന്നു.

ഡേ മോഡിലായിരിക്കും സ്ഥാപനം പ്രവർത്തിക്കുക. കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി ഈ വർഷം 80 വിദ്യാർത്ഥിനികൾക്ക് അഡ്മിഷൻ നൽകും. പ്രഗൽഭരായ ഫാക്കൽറ്റികളും വഫിയ്യകളും അധ്യാപകരായുണ്ടാവും. www.wafyonline.com മുഖേന എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പോസ്‌റ്റര്‍ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നിര്‍വ്വഹിച്ചു. സയ്യിദ് ഹാശിം തങ്ങള്‍ വല്ലപ്പുഴ, ഹൈദര്‍കുട്ടി ഹാജി, ഉമ്മര്‍ പതിയില്‍, സൈതലവി വടക്കേതില്‍, അനസ് കൊടലൂര്‍, ഹമീദ് അന്‍വരി, റഷീദ് പൂഞ്ചീരി, ഷെക്കീക്ക് കൊടലൂര്‍, അസ്വലഹ് കൊടലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Latest News

latest News