logo
AD
AD

വധശ്രമം: കത്തി രാധ അറസ്റ്റില്‍

കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കത്തി രാധയെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ്ചെയ്തു. കൂട്ടുപ്രതികളായി രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കളെ വധിക്കാൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കേസ്.⁣ ⁣ കഴിഞ്ഞ 19നാണ് കേസിന് ആസ്പദമായ സംഭവം കത്തി രാധാകൃഷ്ണനും. പരാതിക്കാരനായ സുകുമാരനും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കത്തി രാധയും കൂട്ടുകാരായ സൗരത്, നിഖിൽ എന്നിവർ ചേർന്ന് പരാതിക്കാനായ സുകുമാറിനെയും അനിയൻ സതീഷ് കുമാറിനെയും മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സുകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.⁣ ⁣ കിഴുർ മനപടി എരഞ്ഞി കുളം വീട്ടിൽ കത്തി രാധ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ, മേലൂർ സോദേശി ചെമ്പൻ കുന്നത് വീട്ടിൽ സൗരത്ത്, കിഴുർ മനപ്പാടി കാര്യങ്ങട്ടിൽ വീട്ടിൽ നിഖിൽ എന്നിവരെയാണ് നിലവിൽ ചെർപ്പുള്ളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ മൂന്നു പേരല്ലാതെ രണ്ടുപേരെയും കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഒളിവിലാണ് പോലീസ് ഇവർക്കുള്ള തിരച്ചിൽ നടത്തിവരികയാണ്.⁣ ⁣ കീഴൂർ മനപ്പടിയിൽ വച്ചാണ് സംഭവം നടന്നിട്ടുള്ളത്. കത്തി രാധ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ കൊലപാതകം പിടിച്ചുപറി കൊലപാതക ശ്രമം തുടങ്ങിയ കേസുകളിലും പ്രതിയായിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Latest News

latest News