ഗതാഗതം നിരോധിച്ചു
അരീക്കോട്: പരപ്പനങ്ങാടി - അരീക്കോട് റോഡിൽ കൊണ്ടോട്ടി എക്കാപ്പറമ്പു മുതൽ കിഴിശ്ശേരി വരെയുള്ള ഭാഗത്തു ബിഎം & ബിസി പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
അരീക്കോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കിഴിശ്ശേരി - ഓമാനൂർ വഴിയും, കൊണ്ടോട്ടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഓമാനൂർ - കിഴിശ്ശേരി വഴിയും തിരിഞ്ഞുപോകണമെന്നു മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.