എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിൽ
കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടി പൊറ്റയിൽ താഴത്ത് വച്ചാണ് പ്രതിയെ കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 4.4 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
3 വർഷം മുൻപ് 63 ഗ്രാം MDMA യുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ അടുത്താണ് ജയിലിൽ നിന്നും ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്.
മലപ്പുറം ജില്ലാ പോലിസ് മേധാവി R വിശ്വനാഥ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp സേതു, ഇൻസ്പക്ടർ PM ഷമീർ DANSAF സബ് ഇൻസ്പക്ടർ പ്രിയൻ,എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.