logo
AD
AD

പാലക്കാട് ജില്ലയിൽ 74 സ്ഥാനാർഥികൾ

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്കുശേഷം പാലക്കാട്‌ ജില്ലയിൽ മലമ്പുഴ മണ്ഡലം ഒഴികെ 74 സ്ഥാനാർഥികൾ. മലമ്പുഴ മണ്ഡലത്തിലെ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ബുധനാഴ്‌ച നടക്കും. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെ ആകെ 182 പത്രിക സമർപ്പിച്ചതിൽ 139 എണ്ണം സ്വീകരിച്ചു. 25 എണ്ണം തള്ളി. 106 സ്ഥാനാർഥികളാണ്‌ പത്രിക സമർപ്പിച്ചത്‌. 76 പേരുടെ പത്രിക സ്വീകരിച്ചു. ഇതിൽ രണ്ടുപേർ പിൻവലിച്ചു. തൃത്താലയിലാണ്‌ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. വ്യാഴാഴ്‌ചവരെ പത്രിക പിൻവലിക്കാം.

Latest News

latest News