പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു. 346 എണ്ണം തള്ളി. രണ്ടെണ്ണം പിൻവലിച്ചിട്ടുമുണ്ട്. പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. അന്നത്തോടെ മണ്ഡലങ്ങളുടെ മത്സരചിത്രം തെളിയും. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നാമനിർദേശപത്രികകൾ സ്വീകരിക്കാതെ മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് സ്വീകരിച്ചു. കുട്ടനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർഥി റെജി ചെറിയാൻ നൽകിയ രണ്ടു നാമനിർദേശ പത്രികകളിൽ ഒന്ന് തള്ളി. മറ്റൊന്നു തർക്കത്തെത്തുടർന്ന് തീരുമാനം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മലമ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരന്റെ പത്രിക സ്വീകരിക്കുന്നതിലെ തീരുമാനവും ബുധനാഴ്ചത്തേക്ക് മാറ്റി.
