logo
AD
AD

സൂക്ഷ്മ പരിശോധന പൂർത്തിയായി: 113 സ്ഥാനാർത്ഥികൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ ജില്ലയിലെ 16 മണ്ഡലങ്ങളിലായി ആകെ 113 സ്ഥാനാർഥികൾ മത്സര രംഗത്ത്. വിവിധ മണ്ഡലങ്ങളിലായി 30 നാമനിർദേശ പത്രികകൾ തള്ളി. നാമനിർദേശ പത്രികകളിലെ അപൂർണ്ണത കാരണം രണ്ടെണ്ണവും 28 ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകളുമാണ് തള്ളിയത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 26 ആണ്. ഇതോടെ മത്സരചിത്രം വ്യക്തമാകും.

Latest News

latest News