logo
AD
AD

ലോക ക്ഷയരോഗ ദിനാചരണം; പാലക്കാട് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റോഷ് ടി.വി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി 100 ദിവസം നീണ്ടുനിൽക്കുന്ന നിക്ഷയ് ഷിവിർ ബോധവൽക്കരണ പരിപാടിയും ഇതോടൊപ്പം ആരംഭിച്ചു.

പൊതുജനങ്ങളിൽ ക്ഷയരോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉള്ളവർ നേരത്തെ തന്നെ പരിശോധന നടത്തി ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സൂചിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ റാലി, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, നാടകാവതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ക്ഷയരോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ പൂർണമായി ഭേദമാക്കാവുന്നതാണ് . ജില്ലയിലെ വിവിധ ആശുപത്രികളിൽ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു.

latest News