logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിൻ്റെയും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിൻറെയും ഭാഗമായി നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു.

ചെത്തലൂർ സെൻട്രൽ നിന്നും ആരംഭിച്ച് കാവുവട്ടം, അല്ലനലൂർ ടൗൺ എന്നീ പ്രദേശത്തെ പ്രധാന റോഡുകളിലൂടെ കടന്നുപോയ മാർച്ചിന് നാട്ടുകൽ പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനാ കമാൻഡർമാരും നേതൃത്വം നൽകി. വോട്ടർമാർക്ക് സമ്മതിദാനാവകാശം ഭയരഹിതമായി വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് റൂട്ട് മാർച്ചിൻെറെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

latest News