logo
AD
AD

മഴ: മലയോര മേഖലയിലെ നിയന്ത്രണം പിൻവലിച്ചു

പാലക്കാട് ജില്ലയിലെ പ്രധാന മലയോരമേഖലകളിലേക്കുള്ള യാത്രകൾക്കും ഭാരവാഹനങ്ങൾക്കുള്ള പ്രവേശനത്തിനും ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചതായി കളക്ടർ കെ. സുധീർ അറിയിച്ചു. മഴ കനത്തതിനാൽ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നും കളക്ടർ അറിയിച്ചു.


latest News