വല്ലപ്പുഴ ബഡ്‌സ് സ്‌കൂളിലേക്ക് ചക്രക്കസേരകൾ കൈമാറി
പട്ടാമ്പി: വല്ലപ്പുഴ ബഡ്‌സ് സ്‌കൂളിലേക്ക് രണ്ട് ചക്രക്കസേരകൾ സമ്മാനിച്ച് ജീവകാരുണ്യസംഘടനയായ ചർക്ക. 47 പഠിതാക്കളുള്ള സ്കൂളിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്നവ കേടായതിനെത്തുടർന്ന് ചർക്ക ഭാരവാഹികളെ ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്നാണ് വീൽച്ചെയറുകൾ നൽകിയത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി പ്രിൻസിപ്പൽ കെ. വിജിക്ക് കസേരകൾ കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സൈദ് കോടനാട്, കെ. ദാവൂദ് ഹാജി, ഹക്കീം ചൂരക്കോട്, കെ.ടി. സൈറൂഫ്, വി.എം. മുസ്തഫ, അഭിലാഷ് പെരുമുടിയൂർ, യൂസുഫ് കുറുവട്ടൂർ, കെ. അഷ്റഫ് അലി, പി. ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
