logo
AD
AD

പാണക്കാട് മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു

മലപ്പുറം: പാണക്കാട് എടയപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ സമയബന്ധിതവും കാര്യക്ഷമവുമായി രക്ഷാപ്രവർത്തനം നടത്തിയ ഫയർ & റെസ്ക്യൂ സർവീസിനെയും സിവിൽ ഡിഫൻസ്, ആപ്താ മിത്ര തുടങ്ങിയ വിവിധ സന്നദ്ധപ്രവർത്തകരെയും മികച്ച രീതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഏറനാട് തഹസിൽദാർ സുനിൽ ശങ്കറിനെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു. വ്യാഴാഴ്ച രാവിലെ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. റിനിഷ റഫീക്ക് ആശംസകളർപ്പിച്ചു. അഗ്നിരക്ഷാ സേനയോടൊപ്പം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് കാര്യക്ഷമമായ രീതിയിൽ രക്ഷാപ്രവർത്തനവും ദുരന്തനിവാരണ പ്രവർത്തനങ്ങളും നടത്തിയത്.


latest News