കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്: പൊതുവിപണിയിൽ പരിശോധന നടത്തി
പട്ടാമ്പി: ഓണം ഉത്സവ സീസണുമായി ബന്ധപ്പെട്ട് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലവർധന, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനായി പട്ടാമ്പി താലൂക്ക് പരിധിയിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന തുടങ്ങി. പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഡോ. അഞ്ജലി, അസി. താലൂക്ക് സപ്ലൈ ഓഫീസർ ഹസനുൽ ബന്ന, റേഷനിങ് ഇൻസ്പെക്ടർമാരായ രമാദേവി, രമ്യ എന്നിവർ നേതൃത്വം നൽകി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തരുതെന്നും കടയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, വ്യാപാരസ്ഥാപനങ്ങളിൽ നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും സ്ക്വാഡ് നിർദേശം നൽകി. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
