ഓണം ടൂറിസം വാരാഘോഷം: ഓണച്ചേല് സമാപിച്ചു
കാലടി: പൊന്നാനി ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഓണച്ചേല് സമാപിച്ചു. പൊന്നാനി തഹസിൽദാർ പ്രമോദ് പി ലാസറസ്സ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സലാം പോത്തനൂർ അധ്യക്ഷത വഹിച്ചു. ഫ്‌ളവേഴ്സ് ടി.വി ഫെയിം ശ്രീരാജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ലെനിൻ എ., വി.കെ വിജയൻ, റാഷിദ് സി.പി., മോഹൻദാസ് സി., പവിത്രാ മുരളീധരൻ, ഗംഗധരൻ എ.കെ., റസാഖ് കെ.പി എന്നിവർ സംസാരിച്ചു. തിരുവാതിരക്കളിയും തുടർന്ന് വിവിധ മത്സരങ്ങളും അരങ്ങേറി. വിജയികൾക്കുള്ള മൊമെന്റോയും ക്യാഷ് പ്രൈസും ബ്ലോക്ക് മെമ്പർ ബൽകീസ് കൊരണപെറ്റ വിതരണം ചെയ്തു.
