ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
പട്ടഞ്ചേരി: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടഞ്ചേരി കൃഷിഭവൻ പരിധിയിലെ വനിത കർഷകർക്കായി നടപ്പാക്കിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.ഷാനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഉണ്ണി റാം പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സുജിത ചക്രാധരൻ, വാർഡ് അംഗവും കർഷകയു മായ വി.ശൈലജ പ്രദീപ്, പഞ്ചായത്ത് അംഗം എം.പ്രിയ തുടങ്ങിയവർ പങ്കെടുത്തു. പള്ളിച്ചാർത്ത് കൊളുമ്പ് കുളമേട്ടിലെ കർഷകനായ ഭരതന്റെ 25 സെന്റ് പാടം പാട്ടത്തിനെടുത്താണ് ആഫ്രിക്കൻ ഇനത്തി ലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള മാരി ഗോൾ ഡാണ് കൃഷിയിറക്കിയത്. വനിത കൂട്ടായ്മയിലെ പ്രവർത്തകരായ വി.ഷൈലജ പ്രദീപ്, പി.മിനിമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
