ഹാൻഡ് വാഷ് ലിക്യുഡ് വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ജാഗ്രത 2026 ക്ലീൻ ഷോട്ട് ക്യാമ്പയിനിന്റെ ഭാഗമായി പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ വിദ്യാർത്ഥികളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്ന തീരംന്ന ശീലം വളർത്തിയെടുക്കുന്നതിനുവേണ്ടി നഗരസഭയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹാൻഡ് വാഷ് ലിക്യുഡ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ നസീറ ചെറുവക്കത്ത് പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, സ്കൂൾ പ്രതിനിധികൾ, ആശാവർക്കർമാർ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അൽമാസ് മെഡിസിറ്റിയുടെയും, കവിത ജ്വല്ലറി വളാഞ്ചേരിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഊഫ് സ്വാഗതവും, പബ്ലിക് ഹെൽത്ത് നഴ്സ് ചിത്ര. വി നന്ദിയും പറഞ്ഞു.
