logo
AD
AD

മല്ലികാരാമം പദ്ധതിക്ക് ആദ്യവിളവെടുപ്പ്

ആനക്കര: ക്യാപ്റ്റൻ ലക്ഷ്മി ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ആരംഭിച്ച ‘മല്ലികാരാമം’ പദ്ധതിയുടെ ആദ്യവിളവെടുപ്പ് നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ‘ഓണത്തിന് ഒരു വട്ടി പൂവ്’ എന്ന ലക്ഷ്യത്തോടെ രണ്ടര മാസത്തോളമായി സ്കൂൾ വളപ്പിൽ മുന്നൂറിലേറെ ചെണ്ടുമല്ലി തൈകൾ നട്ടുപരിപാലിച്ചുവരികയായിരുന്നു. ചെടികളിലെല്ലാം പൂക്കൾ വിരിഞ്ഞത് സ്കൂൾ വളപ്പിന് മനോഹാരിത പകർന്നു. ആദ്യ വിളവെടുത്ത ചെണ്ടുമല്ലി ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജയശ്രീ കെ.എയ്ക്ക് കൈമാറി. വാർഡ് മെമ്പർ വിനിഷ പി., വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പ്രകാശ്, പി.ടി.എ പ്രസിഡന്റ് ബഷീർ എം.പി., പ്രിൻസിപ്പൽ ഡോ. ജയശ്രീ കെ.എ., അജിത ടീച്ചർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജീവ് ആർ.കെ. നന്ദി പറഞ്ഞു. വളന്റിയർമാരായ സ്നേഹ, ശ്രീപ്രിയ, ഗൗതം, നിവേദ്യ, പവന എന്നിവർ നേതൃത്വം നൽകി.


latest News