ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പിന് തുടക്കമായി
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ തദ്ദേശ സ്വയംഭരണ തല വെരിഫിക്കേഷൻ ക്യാംപിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു. ഒതുക്കുങ്ങൽ തവക്കൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ക്യാമ്പിന്റെ ഉദ്ഘാടനവും ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്ത് ഡ്രൈവർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണവും മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലീഗൽ മെട്രോളജി ഓഫീസുകളിൽ നിന്ന് 15 കിലോമീറ്ററിലധികം ദൂരമുള്ള പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികൾക്ക് സ്വന്തം നാട്ടിൽ തന്നെ ഫെയർ മീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഈ പ്രാദേശിക ക്യാംപുകൾ വഴി സാധിക്കും. ഡ്രൈവർമാർ നേരിട്ടിരുന്ന വലിയൊരു പ്രായോഗിക ബുദ്ധിമുട്ടിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.
