ബലമേറും ബാല്യം: അംഗൻവാടി കുട്ടികൾക്കായുള്ള ആയുർവേദ പദ്ധതിക്ക് തുടക്കമായി
എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-2027 ന്റെ ഭാഗമായി 'ബലമേറും ബാല്യം' അംഗൻവാടി കുട്ടികൾക്കായുള്ള ആയുർവേദ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കൃഷ്‌ണേന്ദു മോഹൻ സ്വാഗതം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബുഷ്‌റ സി.എ. അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.എം ലൈസ്, മെമ്പർമാരായ മിനി ടി.വി, അച്യുതൻ കെ.പി, ഡോ. രാജേഷ് എം. തുടവിജിയവർ പങ്കെടുത്തു.
