logo
AD
AD

മങ്കട ഗവ. കോളേജിന് സമീപത്തെ മണ്ണിടിച്ചിൽ: എം.എൽ.എ. സ്ഥലം സന്ദർശിച്ചു

മങ്കട: മൂർക്കനാട് പ്രവർത്തിക്കുന്ന മങ്കട ഗവൺമെന്റ് കോളേജിന് സമീപം മണ്ണിടിഞ്ഞ പ്രദേശം ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരുടെയും സാന്നിധ്യത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ചീഫ് എൻജിനിയറുമായി ഫോണിൽ ബന്ധപ്പെട്ട് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ ഉടൻ സ്വീകരിക്കാനും മണ്ണിടിച്ചിലിന് സ്ഥിരപരിഹാരം കണ്ടെത്തുന്നതിനുള്ള സാങ്കേതിക നടപടികൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകിയതായി അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


Latest News

latest News