logo
AD
AD

വളാഞ്ചേരിയിൽ സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സി.എച്ച് അബൂയുസുഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരീഫ ടീച്ചർ ക്യാമ്പിന്റെ ലക്ഷ്യം വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ, കൗൺസിലർ ടി.പി അബ്‌ദുൽ ഗഫൂർ, റഹ്മാബി, എച്ച്.എം.സി മെമ്പർ മുഹമ്മദാലി നീറ്റുകാട്ടിൽ, മുസ്തഫ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൗൺസിലർമാരായ സിദ്ധിഖ് ഹാജി, ജയ സദാനന്ദൻ, അജിത കൃഷ്ണൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. മങ്കട മെഡിക്കൽ ഓഫീസർ ഡോ. മനു, വളാഞ്ചേരി മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത്, ഏലംകുളം മെഡിക്കൽ ഓഫീസർ ഡോ. ബിജുഷ, പെരുമ്പടപ്പ് മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന, ഡോ. വിദ്യ ലക്ഷ്മി, ഡോ. ദിവ്യ, ഡോ. അനുശ്രീ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 400 ഓളം രോഗികൾ പങ്കെടുത്തു. മലബാർ ലാബിന്റെ സഹകരണ ത്തോടെ 150 ഓളം പേർക്ക് സൗജന്യ ഷുഗർ, കൊളെസ്ട്രോൾ, ബിപി പരിശോധന ചെയ്തു. പാലിയേറ്റീവ് കോ കോർഡിനേറ്റർ അനിത സിസ്റ്റർ ആശ വർക്കർമാരായ ബിന്ദു, മേഴ്‌സി, റീന, ശ്രീജ, ശ്രീദേവി, സിന്ധു, പ്രേമ, ഗീത, സുസ്മിനി, മണികണ്ഠൻ, രാജേഷ്, ബാബുരാജ്, റിഷാദ്, ഷനോജ്, ധനേഷ്, നൗഫൽ, ജലീൽ പടലത്, കുഞ്ഞലവി, രോഷ്നി, പ്രഭാകരൻ, സജിനി, സുനിത തുടങ്ങിയവർ ക്യാമ്പിൻ്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. മുഹമ്മദ്‌ ഷാഫി, ജാസിൽ, ഗീതു എന്നിവർ ലാബിന്റ സേവനങ്ങൾക്ക് നേതൃത്വം നൽകി.


Latest News

latest News