logo
AD
AD

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം: സി.ഐ.ടിയു

എടപ്പാൾ: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സി.ഐ.ടി.യു എടപ്പാൾ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.വി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. അഡ്വ. എം.ബി. ഫൈസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.വി. സലാം രക്തസാക്ഷി പ്രമേയവും പി.പി. ബിജോയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.പി. സോമസുന്ദരൻ, ഇ.വി. മോഹനൻ, സി. രാമകൃഷ്ണൻ, സി. രാഘവൻ, എം.എ. നവാബ്, എം. മുരളീധരൻ, കെ.വി. കുമാരൻ എന്നിവർ പ്രസംഗിച്ചു. ഇ. ബാലകൃഷ്ണൻ സ്വാഗതവും സി.വി. ജയൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.വി. കുഞ്ഞുമുഹമ്മദ് (പ്രസിഡണ്ട്), സി. രാഘവൻ, ഇ. ബാലകൃഷ്ണൻ, കെ.വി. കുമാരൻ, സുമതി, സി. രാമകൃഷ്ണൻ, പി.പി. ബിജോയ് (വൈസ് പ്രസിഡണ്ടുമാർ), അഡ്വ. എം. ബി. ഫൈസൽ (സെക്രട്ടറി), എം.എ. നവാബ്, പി. പ്രവീൺ, ചെമ്പകവല്ലി, എൻ.വി. സലാം, കെ. പ്രഭാകരൻ (ജോയൻ്റ് സെക്രട്ടറിമാർ), എം. മുരളീധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Latest News

latest News