logo
AD
AD

ഓപ്പറേഷൻ തണ്ടർ: 34 ലിറ്റർ വിദേശമദ്യവുമായി യുവാവ് പട്ടാമ്പിയിൽ എക്സൈസ് പിടിയിൽ

പട്ടാമ്പി: 'ഓപ്പറേഷൻ തണ്ടർ' സപെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 34 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവിനെ പട്ടാമ്പി എക്സൈസ് സംഘം പിടികൂടി. വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജു (43) ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന KL 53 F 5017 നമ്പർ ഹീറോ മാസ്ട്രോ സ്കൂട്ടറും മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് 6.30-ഓടെ ശങ്കരമംഗലം ഹെൽത്ത് സെന്ററിന് സമീപത്തുവെച്ചാണ് പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മദ്യവിൽപ്പന നടത്തുന്നതിനിടെ പിടികൂടിയത്. സംഭവത്തിൽ അബ്കാരി നിയമത്തിലെ 55(a), 55(i), 67(B) വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 66/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വസന്തകുമാർ, പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് ആർ. നായർ, അഷറഫ് അലി, അനൂപ് രാജ് എന്നിവരും ഉണ്ടായിരുന്നു.


Latest News

latest News