ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മണ്ണാർക്കാട് നഗരസഭ അനുമോദിച്ചു
SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും LSS, USS, NMMS സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സജ്‌ന കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 120 ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീർ,സീന ശശി, ജ്യോതി കൃഷ്ണൻകുട്ടി, കെ.സി അബ്ദുറഹ്മാൻ, അജയകുമാർ, അഡ്വ. ജയകുമാർ, ഷമീർ വാപ്പു, കദീജ, മറ്റു നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലീന വേളക്കാടൻ സ്വാഗതവും ജി.എം.യു.പി സ്കൂൾ പ്രധാന അധ്യാപികയും ഇമ്പ്ലിമെൻറിംഗ് ഓഫീസറുമായ സബിത നന്ദിയും പറഞ്ഞു.
