logo
AD
AD

കെഎസ്ഇബി ജീവനക്കാരനെ ഡിവൈഎഫ്ഐ ആദരിച്ചു

അങ്ങാടിപ്പുറം: കനത്ത മഴയെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടപ്പോൾ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് സാഹസികമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച അങ്ങാടിപ്പുറം കെഎസ്ഇബി സെക്ഷൻ ഫീൽഡ് സ്റ്റാഫ് റഫീഖിനെ ഡിവൈഎഫ്ഐ അങ്ങാടിപ്പുറം മേഖലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. അങ്ങാടിപ്പുറം മേഖലാ സെക്രട്ടറി വി സജിൻ ലാലു ഉപഹാരം കൈമാറി. മേഖലാ പ്രസിഡണ്ട് ആഷിഖ്, ജോയിൻറ് സെക്രട്ടറി അൻഷിഫ് നിഹാൽ, മേഖല സെക്രട്ടേറിയറ്റ് അംഗം വിശാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.


Latest News

latest News