logo
AD
AD

മങ്കര ഗ്രാമപഞ്ചായത്തിൽ 'സ്നേഹയൂട്ട്' പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

പാലക്കാട്: നല്ല ഭക്ഷണം നല്ല ആരോഗ്യത്തിൻ്റെ ലക്ഷണമാണെന്ന സന്ദേശവുമായി മങ്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതി 'സ്നേഹയൂട്ടിന്' തുടക്കമായി. ശാരീരിക-മാനസികക്ഷമത വർദ്ധിക്കാനും ചുറുചുറുക്കോടെ വളരാനും കുട്ടികൾക്ക് കരുതലേകുന്നതാണ് ഈ പദ്ധതി. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം മാങ്കുറുശ്ശി എ.യു.പി സ്കൂളിൽ മങ്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എ. വിനീത നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.


latest News