logo
AD
AD

ഓപ്പറേഷന്‍ തൂഫാന്‍: 21 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15,393 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച 21 കേസുകളിലായി 21 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14260 ആയി. ഇതുവരെ 1932.397 കി.ഗ്രാം കഞ്ചാവും 7261.352 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് എട്ട് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 11 കേസുകളും കോട്പ പ്രകാരം 10 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 13.409 കി.ഗ്രാം കഞ്ചാവും 01 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ശനിയാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 46 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11832 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 1077 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8140 ബോധവത്ക്കരണ പരിപാടികളും നടത്തി.


latest News