ആത്മഹത്യാ പ്രതിരോധം: വളാഞ്ചേരി നഗരസഭ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സി.എച്ച്. അബുയൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജെ.സി.ഐ ഇന്ത്യ സർട്ടിഫൈഡ് ട്രെയിനറും ഏവിയേഷൻ മെന്ററുമായ ഷഹുൽ ഹമീദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളിലെ ആത്മഹത്യ പ്രവണ ഇല്ലാതാക്കുന്നതിനായി രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിലുണ്ടാകുന്ന മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗങ്ങൾ, ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നവരെ തിരിച്ചറിയുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൗൺസിലർമാരായ അഡ്വ.ഹർഷ സന്തോഷ്, യു.മുജീബ് റഹ്മാൻ, കൂരിപറമ്പിൽ അബ്ദുൽ റസാഖ്, റാഷിദ് മച്ചിഞ്ചേരി, റഹ്മാബി, സുലൈഖ കാരക്കാടൻ, സവിത, സിദ്ദീഖ് ഹാജി കാലൊടി, പി.പി യഹ്യ, ജയ സദാനന്ദൻ, സക്കീന, കെ.പി നസീറ, മെഹറൂഫത്ത് നെല്ലോളി, ബുഷ്റ കുഞ്ഞാവ, ഹസീന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സ്മിത നന്ദി പറഞ്ഞു.
