logo
AD
AD

കുറ്റിപ്പുറം ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: നവംബർ 14 മുതൽ 18 വരെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ഹസീന വട്ടോളി സ്വാഗതസംഘം ചെയർമാനും ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റജുല നൗഷാദിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ. മുസ്തഫ മാസ്റ്റർ ലോഗോയുടെ ആശയവും രൂപകൽപ്പനയുടെ പ്രത്യേകതകളും വിശദീകരിച്ചു. കലോത്സവത്തിന്റെ വിവിധ പ്രതീകങ്ങൾക്കും പ്രാദേശിക പ്രാതിനിധ്യത്തിനും പ്രാധാന്യം നൽകിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല കലോത്സവങ്ങൾക്കും വിവിധ കലാ-സാംസ്കാരിക പരിപാടികൾക്കുമായി ലോഗോകൾ രൂപകൽപ്പന ചെയ്ത് ശ്രദ്ധേയനായ തുമരക്കാവ് എ.എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ അസ്‌ലം തിരൂരാണ് ലോഗോ തയ്യാറാക്കിയത്. ചിത്രകാരൻ, ലോഗോ ഡിസൈനർ, മാപ്പിളപ്പാട്ട് രചയിതാവ് എന്നീ നിലകളിലും സാഹിത്യ സാംസ്കാരിക രംഗത്തും സജീവമാണ് അദ്ദേഹം. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് മുഹമ്മദലി, എ.ഇ.ഒ.എം.വി രാജൻ, പി.സൈതലവി,വാർഡ് മെമ്പർ കെ.ബാവ മാസ്റ്റർ,മുഹമ്മദലി നീറ്റുക്കാട്ടിൽ,സുൽഫിക്കർ,അബൂബക്കർ, മൊയ്തു മാസ്റ്റർ, മുസ്തഫ കമാൽ, മുഹമ്മദ് ഫൈസൽ, അൻസാർ, മനോജ്, സുരേഷ്, ശ്രീജിത്ത്, ഷരീഫ് പാലോളി എന്നിവർ സംസാരിച്ചു.


latest News