കിംസ് ഹെല്‍ത്ത് അല്‍ശിഫയില്‍ ലോക പക്ഷാഘാത ദിനം ആചരിച്ചു
പെരിന്തല്‍മണ്ണ : ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് കിംസ് ഹെല്‍ത്ത് അല്‍ശിഫ ന്യൂറോസയന്‍സ്, ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ട്രോക്കിന് ഓരോ മിനിറ്റും നിര്‍ണ്ണായകമാണ്. സമയബന്ധിതമായി ചികിത്സ നല്‍കിയാല്‍ പരിപൂര്‍ണ്ണമായി സുഖപ്പെടുത്താനും, അല്ലാത്ത പക്ഷം ഗുരുതര ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്നതുമായ അസുഖമാണ് പക്ഷാഘാതം. പെട്ടെന്ന് മുഖം കോടുക, കൈകാലുകളില്‍ ബലക്കുറവ് അല്ലെങ്കില്‍ മരവിപ്പ്, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങളാകാം. സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ സമയം പാഴാക്കാതെ ഉടന്‍ ചികിത്സ തേടുന്നത് വിലപ്പെട്ട ജീവന്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. 'ഇത് തന്നെയാണ് ശരിയായ സമയം' എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിന സന്ദേശം. കിംസ് ഹെല്‍ത്ത് അല്‍ശിഫ ന്യൂറോളജി & ഇന്‍റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗത്തിന്‍റെ കീഴില്‍ നിരവധി രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ഒരു സ്ട്രോക്ക് റെഡി ഹോസ്പ്പിറ്റല്‍ ആയതിനാല്‍ കൃത്യമായി ചികിത്സ നല്‍കാനും, അവരെ പൂര്‍വ്വ സ്ഥിതിയിലേക്ക് സാധിച്ചിട്ടുണ്ട്. ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം കിംസ് ഹെല്‍ത്ത് അല്‍ശിഫ വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി ഉണ്ണീന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ന്യൂറോവിഭാഗം മേധാവി ഡോ. സംഗീത് ചെറിയാന്‍, കണ്‍സള്‍ട്ടന്‍റ് സ്ട്രോക്ക് & ഇന്‍റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റ് ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്ജ്, കണ്‍സള്‍ട്ടന്‍റ് ബ്രെയിന്‍ & സ്പൈന്‍ സര്‍ജ്ജന്‍ ഡോ. ഷാഹിദ് ഷമീം, ഫിസിയാട്രിസ്റ്റ് ഡോ. ഷാഹിന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസെടുത്തു സംസാരിച്ചു. ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ & എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ഷാഹുല്‍ ഹമീദ് സ്വാഗതവും, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എലിസബത്ത് പ്രീതി തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്ട്രോക്ക് & ഇന്‍റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗത്തിനെ കൂറിച്ച് കൂടുതലറിയാന്‍ 04933 299 599 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
