ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഭരണഭാഷ പ്രതിജ്ഞയും പ്രഭാഷണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ എം.പി പ്രഭാത് ജീവനക്കാർക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് "എന്റെ ഭാഷ ഞാൻ തന്നെയാണ്, ഭരണഭാഷ - മാതൃഭാഷ" എന്ന വിഷയത്തിൽ കേരള പാഠപുസ്തക രചന സമിതി അംഗവും എഴുത്തുകാരനുമായ കെ. മനോഹരൻ മാസ്റ്റർ പ്രഭാഷണം നടത്തി. മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി നവംബർ 4-ന് ജീവനക്കാർക്കായി കഥ, കവിത, ചിത്രരചന, പ്രഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ സീനിയർ ക്ലാർക്ക് കെ.എസ്. നാരായണൻകുട്ടി, ജൂനിയർ സൂപ്രണ്ട് എം.സി സ്വപ്നകുമാരി എന്നിവർ സംസാരിച്ചു.
