സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: പന്തലിന് കാല്‍നാട്ടി
നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ട് നടക്കുന്ന 30-ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സജീവം. മേളയുടെ ഭാഗമായി മിനി മുബാസ് ഗ്രൗണ്ടില്‍ ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം. നീതു ശങ്കര്‍ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. സജ്ന അധ്യക്ഷയായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപമുള്ള മിനി മുബാസ് ഗ്രൗണ്ടിലാണ് വിപുലമായ പന്തല്‍ ഒരുങ്ങുന്നത്. ഭക്ഷണശാല യൂണിറ്റ് സ്‌കൂള്‍ ഗ്രൗണ്ടിലും പ്രവൃത്തിപരിചയ മേള നെല്ലിപ്പുഴ ഡി.എച്ച്.എസ് മൈതാനത്തും 'വൈ.ഐ.പി ശാസ്ത്രപഥം' പ്രദര്‍ശനം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഏഴായിരത്തിലധികം മത്സരാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. കാല്‍നാട്ടല്‍ ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എച്ച്. ഫഹദ്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, ഡി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം, സംഘാടക സമിതി ഭാരവാഹികളായ വി. വിനോദ്, ഇ. ഫൈസല്‍, ഹമീദ് കൊമ്പത്ത്, കെ.കെ. മണികണ്ഠന്‍, കരീം മുട്ടുപാറ, ലെഫ്.പി. ഹംസ, കെ.എ.മനാഫ്, കെ.ജെ.സെബാസ്റ്റ്യന്‍, സി.എം. മാത്യു,സി.പി. മൊയ്തീന്‍,കെ.ആര്‍.പ്രജിത്,ടി.ഷംന, എ.ഹസനുല്‍ ബന്ന, കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
