logo
AD
AD

അൽഷിഫ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കരിങ്കല്ലത്താണി സൈക്കോ ഫുട്ബോൾ ആൻഡ് ക്രിക്കറ്റ് ടർഫിൽ നടന്ന നാലാമത് ഇന്റർകോളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റായ അൽഷിഫ കപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 14 ടീമുകൾ പങ്കെടുത്തു. ഷിഫാ മെഡികെയർ ട്രസ്റ്റ് ജനറൽ മാനേജർ സുഹൈൽ ഹംസ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ക്ലബ് കൺവീനർ പ്രൊഫ. പ്രശാന്ത് കെ. സ്വാഗതവും പ്രൊഫ. ഡോ. തമിഴ്‌സെൽവി അധ്യക്ഷതാ പ്രസംഗവും നിർവഹിച്ചു. പാലക്കാട് പി.ഐ.എം.എസ് കോളേജ് ഓഫ് നഴ്സിംഗ് ഓവറോൾ ചാമ്പ്യന്മാരായി. പെരിന്തൽമണ്ണ ഇ.എം.എസ് കോളേജ് ഓഫ് നഴ്സിംഗ് ഒന്നാം റണ്ണറപ്പും ജെ.ഡി.ടി കോളേജ് ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച മത്സരവും കായികമനോഭാവവും കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.


Latest News

latest News