logo
AD
AD

ലോക പ്രമേഹ ദിനാചരണം - സുംബ ഡാന്‍സും പ്രമേഹ പരിശോധനയും നടത്തി

ലോക പ്രമേഹ ദിനാചരണം പാലക്കാട് ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സുംബ ഡാന്‍സും പ്രമേഹ പരിശോധനയും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പാലക്കാട് റെയില്‍വേ ഹോസ്പിറ്റലില്‍, ആലങ്കോട് നഗരകുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം റെയില്‍വേ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുരളി കൃഷ്ണ നിര്‍വഹിച്ചു. റെയില്‍വേ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായി. 'പ്രമേഹത്തിനെതിരെ നേരത്തേ പ്രവര്‍ത്തിക്കാം ' എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണവും ദിനാചരണ സന്ദേശവും നല്‍കി. പാലക്കാട് ടോപ് വിന്നേഴ്‌സ് ഡാന്‍സ് ആന്‍ഡ് ഫിറ്റ്‌നസ് സ്റ്റുഡിയോയിലെ സുംബാ ഡാന്‍സ് പരിശീലകന്‍ സതീഷ് സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ സുംബാ ഡാന്‍സ് അവതരിപ്പിച്ചു. ആലങ്കോട് നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രമേഹ പരിശോധനയും നടത്തി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ബിനോയ് ജോര്‍ജ്, ആലങ്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൃത, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിമിയ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ റജീന രാമകൃഷ്ണന്‍, ആശാ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാരും റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


Latest News

latest News