logo
AD
AD

കിംസ് ഹെല്‍ത്ത് അല്‍ഷിഫയില്‍ നിയോനേറ്റല്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ: കിംസ് ഹെല്‍ത്ത് അല്‍ഷിഫ ആശുപത്രിയിലെ നിയോനറ്റോളജി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെയും (IAP), നാഷണല്‍ നിയോനറ്റോളജി ഫോറം (NNF) മലപ്പുറം ഘടകത്തിന്‍റെയും സഹകരണത്തോടെ അഡ്വാന്‍സ്ഡ് നിയോനേറ്റല്‍ റീസസിറ്റേഷന്‍ പ്രോഗ്രാം (Advanced NRP) സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധര്‍ പങ്കെടുത്ത ഏകദിന പരിശീലന ശില്‍പശാലയില്‍ നവജാതശിശുക്കളുടെ അടിയന്തര പുനരുജ്ജീവന ചികിത്സയിലെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി. ജനനസമയത്തെ ശ്വാസതടസ്സം(Birth Asphyxia) ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ നവജാതശിശുക്കള്‍ക്ക് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നതിനും റീസസിറ്റേഷന്‍ നടപടികളില്‍ ഡോക്ടര്‍മാരുടെ അറിവും ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിനും പരിശീലനം ലക്ഷ്യമിട്ടു. IAP–NNF–FGM അഡ്വാന്‍സ്ഡ് NRP മാനുവലിന്‍റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടത്തിയത്. ജന്മനാ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും കൃത്യസമയത്ത് കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കിയാല്‍ ഭേദമാക്കാന്‍ കഴിയുമെന്നാണ്. ഇത്തരം ചികിത്സകള്‍ക്കായി മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍പ് ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നുവെങ്കില്‍, ഇന്ന് ലെവല്‍ 3 സൗകര്യങ്ങളോടെയുള്ള കിംസ് ഹെല്‍ത്ത് അല്‍ഷിഫ നിയോനറ്റോളജി വിഭാഗം ഈ മേഖലയിലെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കിംസ് ഹെല്‍ത്ത് അല്‍ഷിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡിറ്റക്ടറുമായ ഡോ. പി. ഉണ്ണീന്‍ അഭിപ്രായപ്പെട്ടു. മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ 20 കിടക്കകളുള്ള ലെവല്‍ 3 നിയോനേറ്റല്‍ ഐസിയു (NICU) സ്ഥാപിക്കാനും മലബാര്‍ മേഖലയിലെ മികച്ച റഫറല്‍ നിയോനേറ്റല്‍ ഐസിയുകളിലൊന്നായി അതിനെ വളര്‍ത്തിയെടുക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ പതിനായിരത്തിലധികം നവജാതശിശുക്കള്‍ക്ക് വിദഗ്ധ ചികിത്സയിലൂടെ പുതുജീവിതം നല്‍കാന്‍ ഈ വിഭാഗത്തിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. NNF മലപ്പുറം ജില്ലാ പ്രസിഡന്‍റും കിംസ് ഹെല്‍ത്ത് അല്‍ഷിഫ നിയോനറ്റോളജി വിഭാഗം മേധാവിയുമായ ഡോ. മൊയ്തീന്‍ ബാബു അധ്യക്ഷത വഹിച്ചു. നിയോനാറ്റോളജിസ്റ്റ് ഡോ. സഹീര്‍ നന്ദി പറഞ്ഞു. ഡോ. നിഹാസ് നഹ, ഡോ. രാഹുല്‍, ഡോ. പ്രിയ, ഡോ. ധന്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.


Latest News

latest News