logo
AD
AD

വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: പ്രിയങ്ക ഗാന്ധി എം.പി

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കൂട്ടായ ശ്രമം തുടരുമെന്ന് പ്രിയങ്കാ ഗാന്ധി എം.പി പറഞ്ഞു. ജില്ലയിലെ 'ദിശ' (ജില്ലാ വികസന ഏകോപന-മേല്‍നോട്ട സമിതി) അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ 'ദിശ' യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികളില്‍ മികച്ച പുരോഗതിയുണ്ടായിട്ടുണ്ട്. യോഗ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തൃപ്തികരമാണ്. ഓരോ പദ്ധതിയും വിശദമായി അവലോകനം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ സഹായം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കേണ്ട അനുമതികളും ഫണ്ടുകളും എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്തതായും അവര്‍ വ്യക്തമാക്കി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.പി പറഞ്ഞു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗുണഭോക്തൃ പട്ടികയില്‍ ചിലര്‍ വിട്ടുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുന്നതിനായി പട്ടികകള്‍ പുനഃപരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.


Latest News

latest News