സംയുക്ത പരാതി പരിഹാര ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പാലക്കാട്: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'സുവിധസമാഗം - നിധി ആപ്കെ നികട്' പരാതി പരിഹാര ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ഇ.എസ്.ഐ. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഇ.എസ്.ഐ. ആശുപത്രി ആർ. എം. ഒ. ഡോ. ദിലീപ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇ.എസ്.ഐ.സി. ശാഖാ മാനേജർ അമൽ കുമാർ കെ., പബ്ലിക് നോഡൽ എൻഫോഴ്സ്മെന്റ് ഓഫീസർ അംബികദേവദാസ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. ചടങ്ങിൽ ഉന്നയിച്ച പരാതികൾക്കും സംശയങ്ങൾക്കും അധികൃതർ മറുപടി നൽകുകയും ലഭിച്ച പരാതികൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ 'പ്രയാസ്' പദ്ധതി പ്രകാരമുള്ള ക്ഷേമവേതന വിതരണവും ചടങ്ങിൽ നടന്നു. തൊഴിലുടമകൾ, തൊഴിലാളികൾ, ക്ഷേമവേതന ഗുണഭോക്താക്കൾ എന്നിവരുൾപ്പെടെ എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
