ഖൊ-ഖൊ, കബഡി; കടുങ്ങപുരത്തിന് ഇരട്ടക്കിരീടം
പുഴക്കാട്ടിരി: മങ്കട ഉപജില്ലാ സ്കൂൾ ഗെയിംസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഖൊ-ഖൊ, കബഡി ചാമ്പ്യൻഷിപ്പുകളിൽ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. ഖൊ-ഖൊയിൽ ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലും ആധിപത്യം പുലർത്തിയ കടുങ്ങപുരം കബഡിയിലും ഒന്നാം സ്ഥാനം സ്വന്തമാക്കി. മക്കരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഖൊ-ഖൊ മത്സരത്തിൽ ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലായി കടുങ്ങപുരം ടീമുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. സീനിയർ ആൺ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ്. കടുങ്ങപുരം ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ് രണ്ടാം സ്ഥാനവും ടി.എസ്.എസ്. വടക്കാങ്ങര മൂന്നാം സ്ഥാനവും നേടി. ജൂനിയർ ആൺ വിഭാഗത്തിലും കടുങ്ങപുരം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ്, ജി.വി.എച്ച്.എസ്.എസ് മക്കരപറമ്പ് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ (ആൺ) ജി.യു.പി.എസ്.പാങ്ങ് , ജി.എച്ച്.എസ്.എസ് പാങ്ങ്, സെൻ്റ് മേരീസ് പരിയാപുരം യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ (പെൺ) ജി.എച്ച്.എസ്.എസ് കടുങ്ങപുരം,ജി.വി.എച്ച്.എസ്.എസ് മക്കരപറമ്പ്, ടി.എസ്.എസ് വടക്കാങ്ങര യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ (പെൺ) ജി.എച്ച്.എസ്.എസ് കടുങ്ങപുരം, എൻ.സി.ടി വേരുംപുലാക്കൽ, കെ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ് ജൂനിയർ (പെൺ) ജി.യു.പി.എസ്.പാങ്ങ് , ജി.എച്ച്.എസ്.എസ് പാങ്ങ്, ജി.വി.എച്ച്.എസ്.എസ് മക്കരപറമ്പ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കബഡി സീനിയർ, ജൂനിയർ ആൺ വിഭാഗങ്ങളിലും കടുങ്ങപുരം കിരീടം നിലനിർത്തി. ജി.എച്ച്.എസ്.എസ്. കടുങ്ങപുരം , ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ടി.എസ്.എസ്. വടക്കാങ്ങര എന്നീ വിദ്യാലയങ്ങൾ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഉപജില്ലാ കായികമേളയിൽ ഒരേ സ്കൂളിലെ ടീമുകൾ ഖൊ-ഖൊയിലും കബഡിയിലും മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമായി. മത്സരങ്ങളിലുടനീളം മികച്ച സംഘബലവും കായികക്ഷമതയും പുറത്തെടുത്താണ് കടുങ്ങപുരം ടീമുകൾ മുന്നിലെത്തിയത്. വിജയത്തോടെ മലപ്പുറം ജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്ന് കായികാധ്യാപകരായ മുഹമ്മദ് ഷഫീഖ്, വി.സജാത് സാഹിർ എന്നിവർ അറിയിച്ചു. വിജയികളെ പി.ടി.എ പ്രസിഡൻ്റ് കരുവാടി കുഞ്ഞാപ്പ, എസ്.എം.സി.ചെയർമാൻ ഷാഹുൽ ഹമീദ്, എം.ടി.എ പ്രസിഡൻ്റ് സജ്ന കെ.ടി, പ്രിൻസിപ്പൽ മിനി ഷഹീദ, പ്രഥമാധ്യാപിക അനുപമ കെ.ജി, സ്റ്റാഫ് സെക്രട്ടറി പി.സൈതലവി എന്നിവർ അനുമോദിച്ചു.
